ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; കോമഡി ത്രില്ലര്‍ ചിത്രത്തിന് ഈരാറ്റുപേട്ടയില്‍ തുടക്കം.

0
37

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പടത്തിന് ഇന്ന് ഈരാറ്റുപേട്ടയിൽ തുടക്കമായി. ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തില്‍ പൂജയും സ്വിച്ച് ഓണ്‍ കർമ്മവും നടന്നു. കോമഡി ത്രില്ലർ ​ഗണത്തില്‍ പെടുന്ന ഈ സിനിമ എൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് റോയ്, ജെയ്സൺ പനച്ചിക്കൽ, പ്രിൻസ് എം കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. നവാഗതനായ തോംസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്.

നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള സിനു സിദ്ധാർഥ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ധ്യാൻ ശ്രീനിവാസനെ കൂടാതെ ധർമജൻ ബോല്‍​ഗാട്ടി, അസീസ് നെടുമങ്ങാട്, അഞ്ജു കുര്യൻ, മരിയ വിൻസെന്റ്, വിനീത് തട്ടിൽ, പ്രമോദ് വെള്ളിനാട്, നവാസ് വള്ളികുന്ന്, ടി ജി രവി, ജാഫർ ഇടുക്കി, നീന കുറുപ്പ് എന്നിവരും മറ്റ് പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നു. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം ധ്യാൻ നായകനാവുന്ന പുതിയ ചിത്രമെന്ന നിലയില്‍ ശ്രദ്ധേയമാവുന്ന പ്രോജക്റ്റ് ആണിത്. ഈ സിനിമയുടെ പേരും മറ്റു വിവരങ്ങളും സംബന്ധിച്ച ആകാംക്ഷയിലാണ് പ്രേക്ഷകർ.

എഡിറ്റർ ഡോൺ മാക്സ്, മ്യൂസിക്ക് 4 മ്യൂസിക്ക്സ്, പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി, കോസ്റ്റ്യൂം അരവിന്ദ് എ ആർ, മേക്കപ്പ് നരസിംഹസ്വാമി, സ്റ്റിൽസ് റിഷാജ്, കൊറിയോഗ്രാഫി റിഷ്ദാൻ, ആക്ഷൻ പി സി സ്റ്റണ്ട്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

LEAVE A REPLY

Please enter your comment!
Please enter your name here