ജനതാ ദൾ (എസ്) കേരള ഘടകം പിരിച്ചുവിട്ട് ദേവഗൗഡ

0
96

ബെഗംളൂരു/തിരുവനന്തപുരം: ജനതാദള്‍ എസ് കേരളഘടകം പിരിച്ചു വിട്ടു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്‌.ഡി.ദേവഗൗഡയാണ് ഇക്കാര്യം അറിയിച്ചത്. സി.കെ.നാണു അധ്യക്ഷനായ ജെഡിഎസ് ഘടകമാണ് പിരിച്ചു വിട്ടിരിക്കുന്നത്. പകരം മാത്യു ടി തോമസ് അധ്യക്ഷനായി താത്കാലിക അഡ്ഹോക്ക് കമ്മിറ്റിക്ക് പാ‍ര്‍ട്ടിയുടെ നടത്തിപ്പ് ചുമതല നല്‍കിയിട്ടുണ്ട്

 

പാ‍ര്‍ട്ടിചട്ടങ്ങള്‍ ലംഘിച്ചതിനെ തുട‍ര്‍ന്നാണ് സി.കെ.നാണു അധ്യക്ഷനായ സംസ്ഥാന ഘടകം പിരിച്ചു വിട്ടതെന്ന് ദേവ​ഗൗഡ അറിയിച്ചു. നാണുവിനെതിരെ മാത്യു ടി തോമസ് വിഭാഗം നല്‍കിയ പരാതിയെ തുടര്‍ന്നാണ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ തീരുമാനമെടുത്തത് എന്നാണ് വിവരം.

സംസ്ഥാന-ജില്ലാ ഭാരവാഹികളെ നിശ്ചയിക്കുന്നതിലടക്കം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന പരാതിയാണ് സികെ നാണുവിനെതിരെ മറുപക്ഷം നല്‍കിയത്.സംസ്ഥാന പ്രസിഡണ്ടിനെതിരായ നീക്കത്തിന്‍റെ ഭാഗമായി 15ന് മാത്യു ടി പക്ഷം സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്തിരുന്നു. അതിനിടെയാണ് കേന്ദ്ര ഇടപെടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here