വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജക്കെതിരായ അപവാദ പ്രചാരണത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പി കെ ശ്രീമതി. ശൈലജയ്ക്കെതിരെ നടക്കുന്നത് സംസ്കാരശൂന്യമായ സൈബർ ആക്രമണമെന്ന് പി കെ ശ്രീമതി പറഞ്ഞു. ടീച്ചറുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല പരാമർശങ്ങളാണ് സൈബറിടത്തിൽ നടക്കുന്നത്.
ശൈലജ ടീച്ചറുടെ ജനപ്രീതിയിൽ വിറളി പിടിച്ചവാണ് നീചമായ സൈബർ ആക്രമണം നടത്തുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു. തികച്ചും സ്ത്രീ വിരുദ്ധ പരാമർശങ്ങളിലൂടെ വ്യക്തിഹത്യ നടക്കുകയാണ്. കേരളത്തിൻ്റെ മുൻ ആരോഗ്യ മന്ത്രി, എം എൽ എ, മഹിളാ അസോസിയേഷൻ നേതാവ് തുടങ്ങിയ നിലകളിലെല്ലാം അറിയപ്പെടുന്ന വ്യക്തിത്വത്തെയാണ് ഇങ്ങനെ ഹീനമായി അധിക്ഷേപിച്ചിരിക്കുന്നത്.
ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും പി കെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
from
പി കെ ശ്രീമതി ടീച്ചർ,
പ്രസിഡൻ്റ്,
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ.
To,
ചീഫ് ഇലക്ട്രൽ ഓഫീസർ,
തിരുവനന്തപുരം
സർ,
വിഷയം: വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ ടീച്ചർക്കെതിരായ അപവാദ പ്രചാരണം.
അത്യന്തം ഹീനമായ രീതിയിലാണ് വടകര ലോകസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്കെതിരെ സൈബർ അക്രമണം നടത്തുന്നത്. ടീച്ചറുടെ ചിത്രം മോർഫ് ചെയ്ത് അശ്ളീല പരാമർശങ്ങളാണ് സൈബറിടത്തിൽ നടക്കുന്നത്. ‘എൻ്റെ വടകര കെ എൽ 18 എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയും മാതൃഭൂമി ഓൺലൈനിൻ്റെ മാതൃക വ്യാജമായി സൃഷ്ടിച്ചുമെല്ലാം തികച്ചും സ്ത്രീ വിരുദ്ധ പരാമർശങ്ങളിലൂടെ വ്യക്തിഹത്യ നടക്കുകയാണ്.
കേരളത്തിൻ്റെ മുൻ ആരോഗ്യ മന്ത്രി, എം എൽ എ, മഹിളാ അസോസിയേഷൻ നേതാവ് തുടങ്ങിയ നിലകളിലെല്ലാം അറിയപ്പെടുന്ന വ്യക്തിത്വത്തെയാണ് ഇങ്ങനെ ഹീനമായി അധിക്ഷേപിച്ചിരിക്കുന്നത്.
ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു.
പി കെ ശ്രീമതി ടീച്ചർ ,പ്രസിഡണ്ട്,All India democratic womens Association