വാഹനങ്ങളില്‍ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്.

0
50

വാഹനങ്ങളില്‍ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റുകള്‍ നിർബന്ധമാക്കാനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍. 2019 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് രാജ്യത്താകമാനം അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവുണ്ട്.

വാഹന നിര്‍മാതാക്കള്‍ ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ അനുസരിച്ചുള്ള നമ്ബര്‍പ്ലേറ്റുകള്‍ നിര്‍മിച്ചുനല്‍കും. ഇത്തരം പ്ലേറ്റ് ഘടിപ്പിച്ചവയുടെ വിവരങ്ങള്‍ ഡാറ്റവാഹന്‍ സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ആര്‍.ടി. ഓഫീസില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാന്‍ സാധിക്കയുള്ളൂ.

ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിങ് ചാര്‍ജും വാഹനവിലയില്‍ ഉള്‍പ്പെടുത്തുകയല്ലാതെ പ്രത്യേകവില ഈടാക്കുകയുമില്ല. മേല്‍പ്പറഞ്ഞ രീതിയിലല്ലാതെ നമ്ബര്‍പ്ലേറ്റ് ഘടിപ്പിച്ച്‌ വാഹനമോടിച്ചാല്‍ 2,000 രൂപ മുതല്‍ 5,000 വരെ പിഴ അടക്കേണ്ടി വരുമെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here