തിരുവനന്തപുരം: അരുവിക്കര, നെയ്യാർ അണക്കെട്ടുകൾ തുറന്നു. രണ്ടാമത്തെ ഷട്ടർ 50 സെന്റിമീറ്ററും മൂന്ന്, നാല് ഷട്ടറുകൾ100 സെന്റിമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്. 46.38 മീറ്ററാണ് നിലവിലെ ജലനിരപ്പ്.അരുവിക്കരയിലെ ഒന്നാമത്തെ ഷട്ടർ തുറന്നിട്ടില്ല.
അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതിനാൽ കരമനയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ നെയ്യാർ അണക്കെട്ടിന്റെ നാലു ഷട്ടറുകളും 25 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. രാവിലെ 11 മണിക്ക് നാലു ഷട്ടറുകളും 10 സെന്റിമീറ്റർ കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം ശക്തമാണ്.