ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഇന്ന് അവസാനിക്കും. ഇന്ന് അവസാന പരീക്ഷ സാമൂഹ്യശാസ്ത്രമാണ്. ഏപ്രിൽ മൂന്നു മുതൽ ആണ് മൂല്യനിർണയം ആരംഭിക്കുന്നത്. ഘട്ടങ്ങളായി ആണ് ഇത്തവണ മൂല്യനിർണയം നടക്കുന്നത്. 20ന് ഉള്ളിൽ മൂല്യനിർണയം പൂർത്തിയാക്കും. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ ആണ് മൂല്യനിർണയത്തിൽ പങ്കെടുക്കാൻ വേണ്ടിയെത്തുന്നത്.
മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. നാളെയാണ് പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്നത്.