സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം;

0
54

കോഴിക്കോട് : 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. കലോത്സവത്തിന്‍റെ നാല് ദിനം പിന്നിടുമ്പോൾ 891 പോയിന്‍റുമായി ആതിഥേയരായ കോഴിക്കോട് ജില്ലയാണ് മുന്നിൽ. 883 പോയിന്‍റുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. 872 പോയിന്‍റുള്ള പാലക്കാട് മൂന്നാം സ്ഥാനത്താണ്.  സ്കൂൾ തലത്തിൽ പാലക്കാട് ഗുരുകുലം സ്കൂൾ 149 പോയിൻ്റുമായി മുന്നിലാണ്. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് എച്ച് എസ് എസ്സാണ് 142 പോയിൻ്റുമായി രണ്ടാമത്.  103 പോയിൻ്റുള്ള കണ്ണൂർ സെൻ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്.

ആകെയുടെ 239 ൽ 228 ഇനങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 91ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 100, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ 19, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19ല്‍ 18ഉം ഇനങ്ങളാണ്  പൂര്‍ത്തിയായത്. അവസാന ദിനമായ ഇന്ന് 11 മത്സരങ്ങളാണ് നടക്കുന്നത്. ഹയർസെക്കൻ്ററി, ഹൈസ്കൂൾ വിഭാഗം നാടോടിനൃത്തം, ടിപ്പിൾ/ജാസ് പരിചമുട്ട് കളി, ചെണ്ടമേളം.. തുടങ്ങിയ ഇനങ്ങൾ വേദിയിലെത്തും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here