കോലഞ്ചേരിയിൽ 75കാരിയെ ബലാത്സം​ഗം ചെയ്ത സംഭവം ; മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ

0
100

കൊച്ചി: കോലഞ്ചേരിയിൽ 75കാരിയെ ബലാത്സം​ഗം ചെയ്ത കേസിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. വൃദ്ധയ്ക്ക് ഓർമ്മ കുറവുള്ളതിനാൽ മൊഴി രേഖപ്പെടുത്താൻ കഴിയുന്നില്ലതായി പോലീസ് പറയുന്നു. ഇത് അന്വേഷണത്തെ ബാധിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ചയാണ് വൃദ്ധ ആക്രമിക്കപ്പെട്ടത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ശരീരത്തിൽ പലയിടത്തും മുറിവേറ്റിരുന്നു. ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തിൽ മുറിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഇവരുടെ ആരോ​ഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി വിവരമുണ്ടായിരുന്നു. അതേസമയം, സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here