സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും 489 തസ്തികകളിലായി നിലവിലുള്ള 2049 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി ബി ഇ) യുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. യോഗ്യതാ മാനദണ്ഡങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ, അപേക്ഷാ മാതൃക എന്നിവ https://ssc.gov.in, http://ssckkr.kar.nic.in എന്നീ ഓൺലൈൻ ലിങ്കുകളിൽ ലഭ്യമാണ്.
ഓൺലൈനായി മാത്രമായിരിക്കും അപേക്ഷ സ്വീകരിക്കുന്നത്. അവസാന തീയതി മാർച്ച് 18. എല്ലാ സ്ത്രീകൾക്കും സംവരണത്തിന് അർഹരായ ഉദ്യോഗാർത്ഥികൾക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
പ്ലേസ്മെന്റ് ഡ്രൈവ്
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 16ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി / പ്ലസ്ടു / ഡിഗ്രി / ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ്. ഉദ്യോഗാർഥികൾ 15ന് ഉച്ചയ്ക്ക് 1 മണിക്ക് മുൻപ് bit.ly/DriveJan2024 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് : www.facebook.com/MCCTVM, 0471-2304577.
അപേക്ഷ ക്ഷണിച്ചു
സുരക്ഷ പ്രോജക്ടില്‍ പ്രോജക്ട് മാനേജര്‍ തസ്തികയിലേക്ക് അഭിമുഖം. യോഗ്യത- പ്രോജക്ട് മാനേജര്‍: സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദാനന്തരബിരുദവും, റൂറല്‍ ഡെവലപ്പ്‌മെന്റ് ഹെല്‍ത്ത്, എച്ച് ഐ വി/ എയ്ഡ്‌സ് പ്രോഗ്രാം എന്നിവയില്‍ ഒന്നില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. കൊല്ലം സ്വദേശികള്‍ക്ക് മുന്‍ഗണന. മാര്‍ച്ച് 13ന് രാവിലെ 10ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഓഫീസില്‍ എത്തണം. ഫോണ്‍ 0474 2796606, 7012071615. വിലാസം എല്‍ എ എസ് കോമ്പോസിറ്റ് സുരക്ഷാ പ്രോജക്ട്, എ ആര്‍ സൂപ്പര്‍മാര്‍ക്കറ്റിനു സമീപം, മേടയില്‍ മുക്ക്, രാമന്‍കുളങ്ങര, കൊല്ലം.
താല്‍ക്കാലിക നിയമനം
ആലപ്പുഴ: ഗവ.ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് ( 2ഒഴിവ് ) ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇന്ത്യന്‍ മിലിറ്ററി സര്‍വീസില്‍ നിന്നും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെ.സി.ഒ) റാങ്കില്‍ വിരമിച്ച, നല്ല ശാരീരിക ക്ഷമത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 30 – 50. ഇവരുടെ അഭാവത്തില്‍ 55 വയസ്സ് ഉള്ളവരെ പരിഗണിക്കും. അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ്,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫികറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 20 വൈകുന്നേരം 5ന് മുന്‍പായി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റി ഓഫീസില്‍ അപേക്ഷ നല്‍കുക. എഴുത്തു പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.