അരങ്ങേറ്റത്തിലും നൂറാം ടെസ്റ്റിലും അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമായി രവിചന്ദ്രന്‍ അശ്വിന്‍. അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് കൊയ്തതോടെയാണ് അശ്വിന്‍ ഈ നേട്ടത്തില്‍ എത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കളിക്കാരന്‍ ഈ നേട്ടം കൈവരിക്കുന്നത് എന്നത് ഇതിന്റെ മാറ്റ് കൂട്ടുന്നു.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയാണ് അശ്വിന്‍ പവലിയനിലേക്ക് മടക്കി അയച്ചത്. സാക്ക് ക്രാളി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി പോപ്പ്, ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സ് എന്നിവരായിരുന്നു അശ്വിന്റെ ഇരകള്‍. ടെസ്റ്റില്‍ അശ്വിന്റെ 36-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടതല്‍ തവണ അഞ്ച് വിക്കറ്റ് നേടിയ താരം എന്ന മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡും അശ്വിന്‍ മറികടന്നു.