അച്ഛൻറെ പാതയിലൂടെ നടന്ന് അഭിനയ മികവ് തെളിയിച്ച മകൻ

0
188

അഭിനയത്തിൽ തിളങ്ങി നിന്ന സുരേഷ്‌ഗോപി ഇന്ന് ഒരു രാഷ്ട്രീയ പ്രവർത്തകനും, നല്ലൊരു സാമൂഹ്യ പ്രവർത്തകനും, മനുഷ്യ സ്നേഹിയും കൂടിയാണ്. ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ, ബുദ്ധിമുട്ടുന്നവർക്ക് സഹായമെത്തിക്കാനും, ദുരിതത്തിൽ പെട്ട് പോവുന്നവരുടെ കണ്ണീരൊപ്പാനുമൊക്കെ മുന്നിട്ടിറങ്ങുന്ന സുരേഷ് ഗോപിയെക്കുറിച്ച് പലർക്കും പറയാൻ അനവധി അനുഭവങ്ങൾ ഉണ്ടാകും.

മകൻ ഗോകുൽ ഇന്ന് അച്ഛൻറെ പാത തുടരുന്നു എന്ന് പറയാൻ സംശയിക്കേണ്ട. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും, തൻറെ അഭിനയ പ്രതിഭ തെളിയിക്കാൻ ഗോകുലിന് സാധിച്ചു.

രൂപ ഭാവത്തിലും, സംസാരത്തിലുമൊക്കെ പലപ്പോഴും, ഗോകുൽ പ്രേക്ഷകരെ തൻറെ അച്ഛൻറെ ഓർമ്മകളിലേക്ക് എത്തിക്കും. അച്ഛനും, മകനും, ഒന്നിച്ച് സ്‌ക്രീനിൽ വരുന്നതും നോക്കി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് സന്തോഷവാർത്തയുമായി ഇവർ എത്തുന്നു. ജോഷി സംവിധാനം ചെയ്ത “പാപ്പൻ” എന്ന ചിത്രം പങ്കു വയ്ക്കുന്നതിലൂടെ ഇരുവരും പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിടുന്നു.

നീണ്ട നാലു വർഷത്തിന് ശേഷം, രാഷ്ട്രീയ ജീവിതത്തിന് ഒരു ഇടവേള നൽകി അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് സുരേഷ് ഗോപി. വരനെ ആവശ്യമുണ്ട്, തമിഴരശൻ, എന്നീ ചിത്രങ്ങളിലൂടെ സുരേഷ് ഗോപി ഇടയ്ക്ക് തിരിച്ചെത്തിയിരുന്നു. സത്യൻ അന്തിക്കാടിൻറെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘ വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ ശോഭനയുടെ കൂടെയുള്ള അഭിനയം പ്രേക്ഷകരെ വളരെയധികം ആകർഷിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here