വീടുകളിൽ മൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നത് വളരെ സാധാരണമാണ്. പലരും വളരെ ഓമനിച്ചാവും ഇവയെ വളർത്താറുള്ളത്. കുടുംബത്തിലെ ഒരംഗത്തെ പോലെ തന്നെ പട്ടിയേയും പൂച്ചയേയുമൊക്കെ വളർത്താറുണ്ട്. അത് പോലെ തന്നെ പക്ഷികളെയും വളർത്താറുണ്ട്. പലരും ലവ് ബേഡ്സിനെയാണ് വളർത്താറുള്ളത്.
എന്നാൽ കുറച്ച് പേരെങ്കിലും തത്തയെ വളർത്താറുണ്ട്. തത്തകൾ വളരെ വേഗത്തിൽ ഇണങ്ങുന്ന ഒന്നാണ്. പഴങ്ങളും പച്ചക്കറികളുമൊക്കെ തത്തയ്ക്ക് കൊടുക്കാറുണ്ട്. തത്തകൾ മനുഷ്യർ പറയുന്നതുപോലെ പറയാൻ ശ്രമിക്കാറുണ്ട്. എന്നാൽ തത്തകളെ വീട്ടിൽ വളർത്തുന്നത് നല്ലതാണോ, ദോഷമാണോ? വിശദമായി അറിഞ്ഞാലോ..
Rതത്തയെ കാണാനും അതിന്റെ ശബ്ദം കേൾക്കാൻ നല്ലതാണെങ്കിലും ചിലർ തത്തയെ വളർത്തുന്നത് അശുഭകരമായി കാണുന്നു. എന്നാൽ വാസ്തു വിദഗ്ധയായ ദിവ്യ ഛബ്രയുടെ അഭിപ്രായത്തിൽ തത്തയെ വീട്ടിൽ വളർത്തുന്നത് വളരെ ശുഭകരമാണ്. എന്നാൽ അവരുടെ കൂട്ടിൻ്റെ ദിശ സംബന്ധിച്ച് എപ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം..
വീടിൻ്റെ വടക്ക് ദിശയിൽ തത്തയെ വളർത്തുന്നത് കുട്ടികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും എന്നാണ് പറയുന്നത്. തത്തയെ വീട്ടിൽ വളർത്തുന്നത് രോഗങ്ങൾ തടയുകയും സന്തോഷത്തോടെ ജീവിക്കാൻ സഹായിക്കുകയും ചെയ്യും എന്നാണ് വിശ്വസിക്കപ്പെടുന്നത്. വാസ്തു ശാസ്ത്ര പ്രകാരം, വീട്ടിൽ ഒരു തത്തയോ തത്തയുടെ ചിത്രമോ ഉണ്ടെങ്കിൽ, അത് ചില ഗ്രഹങ്ങൾ മൂലം ഉണ്ടാവുന്ന പ്രശ്നങ്ങളിൽ നിന്ന് വീടിനെ സംരക്ഷിക്കും.
തത്തെയ സന്തോഷത്തോടെ നിലനിർത്തേണ്ടത് പ്രധാനം ആണ് എന്നാണ് പറയുന്നത്, കാരണം അത് ദേഷ്യത്തിൽ ആണെങ്കിൽ അത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. തത്തയെ വീട്ടിൽ വളർത്തുന്നതിലൂടെ, ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം മെച്ചപ്പെടും. നമ്മുടെ അന്തരീക്ഷവും പോസിറ്റീവ് ആയി നിലനിൽക്കും. പല ആളുകളും തത്തയെ വളർത്താൻ പറയുന്നു, കാരണം ഇത് അവരുടെ ജനന ചാർട്ടിൻ്റെ ഭാഗമാണ്.
എന്നാൽ ചില ആളുകളോട് തത്തയെ വളർത്തരുത് എന്ന് പറയുന്നു, അത്തരം ആഴുകൾ തത്തയെ വളർത്തരുത്, അത് ദോഷ ഫലങ്ങളാണ് കൊണ്ടുവരുന്നത്. തത്തയ്ക്ക് സന്തോഷം ഇല്ല എങ്കിൽ അത് അതിൻ്റെ ഉടമയെ ശപിക്കും. വീട്ടിൽ പല പ്രശ്നങ്ങൾ ഉണ്ടാവും. അതിനുപുറമെ, വീട്ടിൽ വഴക്കുകൾ ഉണ്ടാകും. മോശം ഭാഷ ഉപയോഗിച്ചാൽ തത്തകൾക്ക് ആ വാക്കുകൾ പഠിച്ച് അവ ആവർത്തിക്കാൻ തുടങ്ങും. ഇത് വീടിൻ്റെ പരിസ്ഥിതിയെയും ബാധിക്കും.