കെ.കെ മഹേശന്റെ മരണം: വെള്ളാപള്ളിയെയും മകനെയും പ്രതി ചേർക്കണമെന്ന് കോടതി

0
69

ആലപ്പുഴ: ( 21.12.2020) എസ്‌എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതി ചേര്‍ക്കണമെന്ന് കോടതി. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാറിനെയും വെള്ളാപ്പള്ളിയുടെ സഹായി അശോകനെയും കൂട്ടുപ്രതികളാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. മഹേശന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ആത്മഹത്യാപ്രേരണക്കേസില്‍ വെള്ളാപ്പള്ളി നടേശനെയും അദ്ദേഹത്തിന്റെ മാനേജര്‍ കെ എല്‍ അശോകനെയും നേരത്തെ തന്നെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ വെള്ളാപ്പള്ളിയുടെയും അശോകന്റെയും പേരുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here