അഞ്ചാം ദിവസവും കേരളത്തിൽ സ്വർണവില കുതിക്കുന്നു.

0
105

തുടർച്ചയായ അഞ്ചാം ദിവസവും കേരളത്തിൽ സ്വർണവില കുതിക്കുന്നു. ഇന്നലെ തന്നെ സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക് എത്തിയിരുന്നു. ഇന്ന് അതിലും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്തെ സ്വർണവില.  ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർദ്ധിച്ച് 6075 രൂപയായി ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 48,600 രൂപയുമായി. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 6025 രൂപയും ഒരു പവൻ സ്വർണത്തിന്റെ വില 48,200 രൂപയുമായിരുന്നു. ആഗോളവിപണിയിലെ വിലക്കയറ്റമാണ് സ്വർണവില കുതിച്ചുയരാൻ കാരണം.

22 കാരറ്റ് സ്വർണത്തിന്റെ വില

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 60,75 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 6627 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4970 രൂപയുമാണ്.

Silver Price Today: വെള്ളി വില

കേരളത്തിൽ ഇന്ന് വെള്ളിയുടെ വിലയിൽ വലിയ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79.10 രൂപയാണ്. ഒരു പവൻ വെള്ളിയുടെ വില 632.80 രൂപയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here