നവകേരളം കർമപദ്ധതിയിൽ ഇന്റേൺഷിപ്പിന് അവസരം. സംസ്ഥാനത്തെ മുഴുവൻ ജില്ലക ളിലായി 75 ഒഴിവുണ്ട്. തിരഞ്ഞെ ടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുമായും നവകേരളം കർമ പദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. 6 മാസമാണ് കാലാവധി. സ്റ്റൈപെൻഡ്: 7500 രൂപ (പ്രതിമാസം).
യോഗ്യത: എൻവയോൺ മെൻ്റൽ സയൻസ്, ജിയോളജി/ എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി, വിക സനപഠനവും തദ്ദേശവികസനവും എന്നീ വിഷയങ്ങളിൽ ബിരുദാന ന്തര ബിരുദം, സിവിൽ എൻജിനീയ റിങ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദം, ജേണലിസത്തിൽ ബിരുദാനന്തരബിരുദം/ പി.ജി ഡിപ്ലോമ, പ്രായം: 27 വയസ്സ് കവിയരുത്.
ഒരാള്‍ക്ക് ഒരു ജില്ലയിലേക്കാണ് അപേക്ഷിക്കാനാവുക. വിജയക രമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് നൽകും. ഇൻ്റർവ്യൂ വിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ: നവകേരളം കർമപദ്ധതി നൽകിയിട്ടുള്ള ഓൺലൈൻ സംവിധാനം www.careers.haritham.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. അവസാന തീയതി: മാർച്ച് 10. വിവരങ്ങൾക്ക് ഹരിതകേരളം മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ് careers. haritham.kerala.gov.in. അവസാന തിയതി 10.03, 2024