ഈ വര്‍ഷം ശിവരാത്രി വരുന്നത് മാര്‍ച്ച് 8 വെള്ളിയാഴ്ചയാണ്. ശിവരാത്രി പൂജയിലൂടെ ശിവനെ വളരെ വേഗത്തില്‍ പ്രസാദിപ്പിക്കാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. ശിവനെ ആരാധിക്കുന്നതിനുള്ള ലളിതമായ പല വഴികളും വേദങ്ങളില്‍ വിവരിച്ചിട്ടുണ്ട്. പരമേശ്വരനെ ഭക്തിയോടെ ആരാധിക്കുന്ന വ്യക്തികള്‍ക്ക് അദ്ദേഹം എപ്പോഴും അനുഗ്രഹം ചൊരിയുന്നു. ശിവനെ ആരാധിക്കുന്നതിന് നിരവധി നിയമങ്ങളുമുണ്ട്.
ശിവന് സമര്‍പ്പിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
തുളസി
ഒരിക്കലും ശിവന് തുളസി സമര്‍പ്പിക്കരുത്. കാരണം, വൃന്ദദേവിയുടെ അസുരഭര്‍ത്താവായ ജലന്ധരനെ വധിക്കാന്‍ പരമശിവനും വിഷ്ണുവും ചേര്‍ന്ന് പദ്ധതിയിട്ടു. അമര്‍ത്യതത്തെ തകര്‍ത്ത് അവര്‍ വൃന്ദദേവിയുടെ ഭര്‍ത്താവ് ജലന്ധരനെ നശിപ്പിച്ചു. എന്നാല്‍, തന്റെ ഭര്‍ത്താവിന്റെ മരണവും അതിനു പിന്നിലെ വഞ്ചനയും അറിഞ്ഞ വൃന്ദ കോപാകുലയായി. തുളസി അര്‍പ്പിച്ചാല്‍ ആരാധനയുടെ ഫലം ഒരിക്കലും ലഭിക്കുകയില്ലെന്ന് ദേവി ശിവനെ ശപിച്ചു. ഇക്കാരണത്താല്‍ ശിവപൂജയില്‍ ശിവന് തുളസി സമര്‍പ്പിക്കാറില്ല.
തേങ്ങാവെള്ളം
ദൈവങ്ങള്‍ക്ക് തേങ്ങാവെള്ളം നിവേദിച്ച ശേഷം കുടിക്കുന്നത് പതിവാണ്. എന്നിരുന്നാലും, ശിവലിംഗത്തില്‍ തേങ്ങവെള്ളം അര്‍പ്പിക്കുന്നത് നിഷിധമായി കണക്കാക്കപ്പെടുന്നു.
ചെമ്പകം, ജമന്തി
ചെമ്പകം, ജമന്തി തുടങ്ങിയ പൂക്കള്‍ ശിവന് പ്രിയപ്പെട്ടതല്ല. ഈ രണ്ട് പൂക്കളെയും ഭഗവാന്‍ ശപിച്ചതാണെന്നും പൂജാവേളയില്‍ ഒരിക്കലും ഇത് ഭഗവാന്‍ സമര്‍പ്പിക്കരുതെന്നും വിശ്വസിക്കപ്പെടുന്നു.
കേടുവന്ന കൂവള ഇല
ഏറ്റവും വിശുദ്ധമായ മരങ്ങളില്‍ ഒന്നാണ് കൂവളം. പല ചികിത്സാ ഉപയോഗങ്ങളും ഇതിനുണ്ട്. ശിവന് കൂവള ഇല വളരെ ഇഷ്ടമാണ്. എന്നിരുന്നാലും, ഒപൂജാവേളയില്‍ അര്‍പ്പിക്കുമ്പോള്‍ കൂവള ഇലകള്‍ വളരെ ശുദ്ധമായതായിരിക്കണം. അത് കീടങ്ങള്‍ നശിപ്പിച്ചതോ ഉണങ്ങിയതോ ആയിരിക്കരുത്.
മഞ്ഞള്‍
വളരെ വിശുദ്ധിയുള്ളതും ആരോഗ്യഗുണങ്ങളുള്ളതുമായ ഒന്നായി മഞ്ഞളിനെ കണക്കാക്കുന്നു. പല ആരാധനകളിലും മഞ്ഞള്‍ ഒരു അവിഭാജ്യ ഘടകമാണ്. എന്നാല്‍ ശിവാരാധനയില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നു. കുങ്കുമം ശിവന്‍ നെറ്റിയില്‍ ഭസ്മം ചാര്‍ത്തുന്നതിനാല്‍ ഒരിക്കലും ശിവലിംഗത്തില്‍ കുങ്കുമം ഒഴിക്കരുത്. കുങ്കുമത്തേക്കാള്‍ ശിവന്‍ ഭസ്മമാണ് ഉപയോഗിക്കുന്നത്.
ഈ സാധനങ്ങള്‍ അര്‍പ്പിക്കുക
അരി – അരി സമര്‍പ്പിക്കുന്നത് സമ്പത്ത് കൊണ്ടുവരും.
കരിമ്പിന്‍ നീര് – കരിമ്പിന്‍ നീര് നിവേദിച്ചാല്‍ എല്ലാ ആഗ്രഹങ്ങളും കൈവരും.
നെയ്യ് – ശിവലിംഗത്തില്‍ നെയ്യ് അര്‍പ്പിക്കുന്നതിലൂടെ ശരീരത്തില്‍ ഊര്‍ജ്ജം പകരുകയും ശക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ചന്ദനം – ചന്ദനം അര്‍പ്പിക്കുന്നത് വ്യക്തിത്വത്തെ ആകര്‍ഷകമാക്കുകയും സമൂഹത്തില്‍ ബഹുമാനവും ആദരവും നേടിത്തരികയും ചെയ്യുന്നു.
ഗോതമ്പ് – ഗോതമ്പ് അര്‍പ്പിക്കുന്നത് സന്താനങ്ങള്‍ക്ക് സന്തോഷം നല്‍കുന്നു.
പാല് – പാല് നിവേദിച്ചാല് ശരീരത്തിന് രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കും, ആരോഗ്യം നന്നായിരിക്കും.
ദര്‍ഭ പുല്ല് – ദര്‍ഭപുല്ല വഴിപാടായി അര്‍പ്പിക്കുന്നത് ദീര്‍ഘായുസ്സ് നല്‍കുന്നു.
സുഗന്ധദ്രവ്യം – സുഗന്ധദ്രവ്യം അര്‍പ്പിക്കുന്നതിലൂടെ മനസ്സില്‍ ശുദ്ധി കുടികൊള്ളുന്നു.
വെള്ളം – ജലം അര്‍പ്പിക്കുന്നതിലൂടെ നമ്മുടെ പ്രകൃതം ശാന്തമാകും.
തേന്‍ – തേനും പഞ്ചസാരയും നിവേദിക്കുന്നത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുകയും ദാരിദ്ര്യം നീങ്ങുകയും സംസാരത്തില്‍ മാധുര്യം വരുത്തുകയും ചെയ്യും.
തൈര് – തൈര് വഴിപാട് അര്‍പ്പിച്ചാല്‍ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മാറും.