മുട്ടത്തോട് ചില്ലറക്കാരനല്ല; ചെടികള്‍ പെട്ടെന്ന് വളരാനും പൂവിടാനും ഉപയോഗിക്കാം.

0
117

ലപുഷ്ടമായ മണ്ണാണ് ചെടിയുടെ വളർച്ചയ്‌ക്ക് വേണ്ട പ്രധാന ഘടകം. ചെടിയില്‍ നിന്ന് കൂടുതല്‍ കായ് ഫലം ലഭ്യമാകാനും ഇവയുടെ രോഗപ്രതിരോധശേഷി വർധിക്കുവാനും തൈ നടുമ്ബോള്‍ തന്നെ ചില പൊടികൈകള്‍ നാം ചേർക്കേണ്ടതുണ്ട്.

ഇത്തരത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞ രീതിയാണ് ‘മുട്ടത്തോട്’.

95 ശതമാനം കാല്‍സ്യം കാര്‍ബണേറ്റും 0.3 ശതമാനം ഫോസ്‍ഫറസും അത്രതന്നെ അളവില്‍ മഗ്നീഷ്യവും കൂടാതെ സോഡിയം, പൊട്ടാസ്യം, സിങ്ക്, അയേണ്‍, കോപ്പര്‍ എന്നിവയും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് മുട്ടത്തോട്.

മുട്ടത്തോട് മാത്രമല്ല മുട്ട മുഴുവനായും നമുക്ക് വളമായി ഉപയോഗപ്പെടുത്താം.ജൈവവളമായി ഉപയോഗിക്കുന്നതില്‍ ഏറ്റവും ചെലവ് കുറഞ്ഞ രീതിയാണിത്.

കോഴിമുട്ടയില്‍ ചെറിയൊരു ദ്വാരം ഉണ്ടാക്കി അതേപോലെ തന്നെ ഗ്രോ ബാഗിലോ ചെടിച്ചട്ടിയിലോ കുഴിച്ചിട്ടതിനു ശേഷം അതിനു മുകളില്‍ പച്ചക്കറിതൈയോ പൂച്ചെടിയോ വച്ച്‌ പിടിപ്പിക്കുക. കോഴിമുട്ട മൂന്നാഴ്ചക്കു ശേഷം തനിയെ കംബോസ്ട് ആയി മാറിക്കോളും. ഇതിലെ എല്ലാ ഘടകങ്ങളും ചെടി വലിച്ചെടുത്തു ഫലം തരുന്ന കാഴ്ച നിങ്ങള്‍ക്ക് കാണാനാവും.

കോഴിമുട്ടത്തോട് മിക്സിയില്‍ നന്നായി പൊടിച്ചെടുത്തു പൗഡർ രൂപത്തില്‍ ആക്കുകയോ, വെള്ളം ചേർത്ത് ലായിനിയാക്കിയോ ചെടിയുടെ താഴെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. തക്കാളി, വഴുതന തുടങ്ങിയ പച്ചക്കറികളില്‍ കാണുന്ന വാട്ടരോഗം, ഇലമഞ്ഞളിപ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഈ രീതി ഗുണപ്രദമാണ്‌.

റോസാ പൂച്ചെടിയില്‍ നിന്ന് ധാരാളം പൂക്കള്‍ ലഭ്യമാകാനും ഈ രീതി ഫലപ്രദമാണ്. ചെടിയുടെ വളർച്ചയുടെ ആദ്യ ഘട്ടത്തില്‍ തന്നെ ഈ രീതി അവലംബിച്ചു തുടങ്ങാം. പോർട്ടിങ് മിശ്രിതം തയാറാക്കുമ്ബോള്‍ ഒരു ചെടിക്ക് 1-4 മുട്ടത്തോട് ഇട്ടു കൊടുക്കാം.

5 കോഴിമുട്ടത്തോട് ഒരു ലിറ്റർ വെള്ളത്തില്‍ തിളപ്പിക്കുക. ഒരു ദിവസം മുഴുവനായും ചൂടാറാൻ വെക്കുക. പിറ്റേ ദിവസം ഈ മിശ്രിതം മണ്ണിലേക്ക് വേര് തൊടാതെ ഒഴിച്ച്‌ കൊടുക്കുകയോ ചെടിയില്‍ സ്പ്രേ ചെയ്യുകയോ ചെയ്താല്‍ കൂടുതല്‍ കായ് ഫലം ലഭ്യമാകും. പൂച്ചെടിയാണെങ്കില്‍ കൂടുതല്‍ പൂക്കള്‍ ലഭിക്കുകയും ചെയ്യും.

രണ്ടു മുട്ടത്തോടും ഒരു നേന്ത്രപ്പഴത്തൊലിയും മൂന്ന് ടീസ്‌പൂണ്‍ ചായയില വേസ്റ്റും മിക്സിയില്‍ നന്നായി അരച്ച്‌ ചേർത്ത് എടുക്കുക. ഈ മിശ്രിതം ഗ്രോ ബാഗിന്റെ അരികിലായി ഒഴിച്ച്‌ കൊടുത്താല്‍ കൂടുതല്‍ വിളവ് ലഭിക്കും. എല്ലാ മാസവും ഇങ്ങനെ ചെയ്യാം. ഏതു വളപ്രയോഗം ചെയ്യുന്നതിന് മുൻപും മണ്ണ് നനച്ചു കൊടുക്കണം.

അടുക്കളയില്‍ വേസ്റ്റ് ആയി വരുന്ന പഴത്തിന്റെ തൊലികളും മുട്ടത്തോടുകളും സാധാരണ വെള്ളത്തില്‍ ഇട്ട് നന്നായി ഇളക്കി നാലു ദിവസം മാറ്റി വെക്കുക. ഇതിനു ശേഷം ഈ മിശ്രിതം ചെടികളുടെ താഴെ ഒഴിച്ച്‌ കൊടുത്താല്‍ ഇരട്ടി വിളവാണ് ഫലം.

മുട്ടത്തോടും ഏതെങ്കിലും പഴത്തിന്റെ തൊലിയും കഞ്ഞിവെള്ളത്തില്‍ ഇട്ട് അടിച്ചു ചെടിയുടെ താഴെ ഉപയോഗിച്ചാല്‍ മണ്ണ് കൂടുതല്‍ ഫലപുഷ്ടമാകും. നേന്ത്രപഴത്തിന്റെ തൊലിയാണ് വളപ്രയോഗത്തിനു ഏറെ നല്ലത്. ഇതിന്റെ തൊലിയില്‍ ധാരാളമായി പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.

നന്നായി പൊടിച്ച മുട്ടത്തോട് ചെടികളില്‍ വിതറിയാല്‍ ഒച്ചുകളെയും പ്രാണികളെയും മറ്റു കീടങ്ങളെയും തുരത്താൻ സാധിക്കും. കോഴിമുട്ടയുടെ തോട് കൊണ്ട് വളപ്രയോഗം മാത്രമല്ല വിത്ത് മുളപ്പിക്കാനും ഏറെ നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here