സോഫ്റ്റ്ഡ്രിങ്ക് വിപണിയിലേക്ക് കേരളം; കുടിവെള്ള പ്ലാന്റുകളുടെ എണ്ണം കൂട്ടും

0
65

സംസ്ഥാനത്തെ കൊടുംചൂടിൽ സർക്കാരിന്റെ കപ്പിവെള്ളക്കച്ചവടം നേട്ടം കണ്ടതിനാൽ കൂടുതൽ ഉൽപന്നങ്ങൾ വിപണിയിലിറക്കാൻ പദ്ധതിയിടുന്നു. പ്രധാനമായും സോഡയും ശീതളപാനീയങ്ങളുമാകും വിപണിയിലേക്ക് എത്തിക്കുന്നത്.സർക്കാരിന്റെ 10 രൂപ കുപ്പിവെള്ളത്തിന് ആവശ്യക്കാരേറിയതോടെ മൂന്ന് പുതിയ പ്ലാന്റുകൾ നിർമിക്കാനും തീരുമാനമായിട്ടുണ്ട്.

മലബാർ, കൊച്ചി മേഖലയിലാണ് കുപ്പിവെള്ള വിതരണം ശക്തിപ്പെടുത്തുന്നതിനാണ് പുതിയ പ്ലാന്റുകൾ നിർമിക്കുക.ജലവിഭവവകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള സുജലം പദ്ധതിയുടെ ഭാഗമായാണ് കുപ്പിവെള്ളം വിപണിയിലെത്തിച്ചത്.

കോഴിക്കോട് പെരുവണ്ണാമൂഴിയിലും എറണാകുളം ആലുവയിലുമാണ് പ്ലാന്റുകൾ നിർമിക്കുക.ഇടുക്കിയിലും ഒരു പ്ലാന്റ് ആലോചനയിലുണ്ട്. സോഡയും ശീതളപാനീയങ്ങളും നിർമിച്ച് വിതരണം നടത്താനുള്ള അനുമതിയും കിഡ്കിന് ലഭിച്ചിട്ടുണ്ട്. നിലനവിലെ പ്ലാന്റുകൾ കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാവും ഇവ നിർമിക്കുന്നത്. ആറുമാസത്തിനുള്ളിൽ ഉത്പാദനമാരംഭിക്കും.

നിലവിൽ കിഡ്കിന് തിരുവനന്തപുരം അരുവിക്കരയിലും ഇടുക്കി തൊടുപുഴയിലുമാണ് കുപ്പിവെള്ള പ്ലാന്റുകൾ‌ ഉള്ളത്. മണിക്കൂറിൽ 5,000 ലിറ്റർ വെള്ളമാണ് രണ്ട് പ്ലാന്റുകളിലുമായി ഉത്പാദിപ്പിക്കുന്നത്. പ്രതിദിനം 65,000 ലിറ്റർ കുപ്പിവെള്ളമാണ് രണ്ട് പ്ലാന്റുകളിൽ നിന്നുമായി വിപണിയിലെത്തിക്കുന്നുണ്ട്.

കേരളത്തിലെ 12 ജില്ലകളിലും കുപ്പിവെള്ള വിൽക്കുന്നതിന് താലൂക്ക് തലത്തിൽ കിഡ്കിന് വിതരണക്കാരുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ എല്ലാവർക്കും ആവശ്യമായ ജില്ലകളിലേക്ക് വെള്ളം എത്തിക്കാൻ സാധിക്കാതെ വന്നതോടെയാണ് പ്ലാന്റുകൾ നിർമിക്കാൻ സർക്കാർ ഒരുങ്ങുന്നത്.

മലബാർ മേഖലയിലാണ് വിതരണത്തിന് ബുദ്ധിമുട്ടുള്ളത്. കോഴിക്കോട് കണ്ണൂർ ജില്ലകളിൽ മാത്രമാണ് വിതരണം ചെയ്യാൻ സാധിക്കാത്തത്. സർക്കാരിന്റെ  കുപ്പിവെള്ളം അരലിറ്റർ മുതൽ 20 ലിറ്റർ വരെയുള്ള ബോട്ടിലുകളിലാണ് കിഡ്ക് വെള്ളം വിൽക്കുന്നത്.

ഒരു ലിറ്ററിന് 10 രൂപയ്ക്കാണ് വിൽക്കുന്നത്. 20 ലിറ്റർ വെള്ളം 50 രൂപയ്ക്ക് നിയമസഭ അടക്കമുള്ള സർക്കാർ ഓഫീസുകൾക്കും തദ്ദേശസ്ഥാപന ഓഫീസുകൾക്കും നൽകാനവു്ള കരാറുകളുമായി.

LEAVE A REPLY

Please enter your comment!
Please enter your name here