വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ വയനാട്ടിൽ അടിയന്തിര യോഗം ചേരും;വനം മന്ത്രി.

0
57

കൽപ്പറ്റ: വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ വയനാട്ടിൽ അടിയന്തര യോഗം ചേരുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഉൾപ്പെടുത്തി പ്രത്യേക പദ്ധതി തയ്യാറാക്കും. യോഗം രണ്ടോ മൂന്നോ ദിവസത്തിനകം ചേരും. പോളിന് ചികിത്സ നൽകുന്ന കാര്യത്തിൽ പിഴവുണ്ടായെന്ന കുടുംബത്തിന്റെ പരാതി അന്വേഷിക്കും. ഡോക്ടർമാരുടെ നിർദ്ദേശാനുസരണം വിദഗ്ധ ചികിത്സ നൽകാനായാണ് പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വയനാട് മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സ നൽകുന്നതിന് പരിമിതികൾ ഉണ്ട്. ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യത്തിൽ നിന്ന് പിന്നോട്ടില്ല. ഹർത്താൽ നടക്കുന്ന സാഹചര്യത്തിൽ വയനാട്ടിലേക്ക് പോകില്ല. താൻ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം ഈ വിഷയത്തിൽ അവർക്ക് ആത്മാർത്ഥത ഇല്ലെന്നതിന് തെളിവാണെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here