തെരുവുനായ കടിക്കാൻ പാഞ്ഞെത്തി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടം; 45കാരന് ദാരുണാന്ത്യം.

0
48

കൊല്ലം: തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടയാൾ മരിച്ചു. കൊല്ലം പന്മന പുതുവിളയിൽ നിസാർ (45) ആണ് മരിച്ചത്. കൊല്ലം ചവറയിൽ ഈ മാസം ഒൻപതിന് പുലര്‍ച്ചെ 1.25 നാണ് അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നിസാര്‍. ഇദ്ദേഹത്തിന്റെ വാഹനത്തിന് പുറകെ തെരുവുനായ കുരച്ചുകൊണ്ട് ഓടുകയായിരുന്നു. കടിയേൽക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ചു. തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here