പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് ജീവനോടെ നാട്ടില്‍ തിരിച്ചെത്തിയതെന്ന് ഖത്തറില്‍ രാജ്യദ്രോഹക്കുറ്റത്തിനു തടവിലായിരുന്ന രാഗേഷ് ഗോപകുമാര്‍. സുരക്ഷിതമായി വീട്ടിലെത്തിയതിൽ വളരെ സന്തോഷമുണ്ട്.
18 മാസമായി ആശങ്കയിലായിരുന്നുവെന്നും കേന്ദ്ര സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും ഏറെ കടപ്പാടുണ്ടെന്നും രാഗേഷ് ഗോപകുമാര്‍ പറഞ്ഞു.നാട്ടില്‍ തിരിച്ചെത്തുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പോലും 20 മിനിറ്റ് മുമ്പാണ് തങ്ങളെ മോചിപ്പിക്കുന്ന വിവരം അറിയുന്നത്.
നാട്ടിലെത്തുന്നതുവരെ മോചിപ്പിച്ച വിവരം ബന്ധുക്കളെ പോലും അറിയിക്കരുതെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. മോദി ഖത്തര്‍ അമീറിനോട് നേരിട്ട് സംസാരിച്ചാണ് തൂക്കുകയര്‍ ഊരിയതെന്നും രാഗേഷ് പറഞ്ഞു.ശിക്ഷ റദ്ദാക്കിയ കാര്യം ആറും അറിഞ്ഞിരുന്നില്ല. ഒരു സുപ്രഭാതത്തിൽ അവരെല്ലാം പാക്ക് ചെയ്ത് ഇന്ത്യൻ അംബാസിഡർക്ക് കൈമാറുകയായിരുന്നു.
അംബാസിഡറാണ് ഞങ്ങളെ കൂട്ടാൻ വന്നത്. അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ഞങ്ങളെ കൊണ്ടുപോയി. താൻ അറിഞ്ഞതുപോലും 20 മിനിറ്റ് മുന്നേയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ഞങ്ങളെ കൂട്ടാൻ വിളിച്ച് പറയുകയായിരുന്നു. നാട്ടിൽ എത്തുന്നതുവരെ ആരും അറിയാൻ പാടില്ലെന്നാണ് അംബാസിഡർ പറഞ്ഞത്.