തിരുവനന്തപുരം: പമ്പ മണൽകടത്ത് കേസിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് തിരുവനന്തപുരം വിജിലൻസ് കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് നടപടി.
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നേരത്തെ വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. അന്വേഷണ കാര്യത്തിൽ തീരുമാനമാകാതെ വന്നപ്പോൾ പ്രതിപക്ഷ നേതാവ് നേരിട്ട് വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
2018 ൽ ഉണ്ടായ പ്രളയത്തിൽ പമ്പ ത്രിവേണിയിൽ അടിഞ്ഞു കൂടിയ 90,000 ഘനമീറ്റർ മണൽ നിയമം ലംഘിച്ച് നീക്കുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി എന്നതാണ് കേസ്.