ഇന്ത്യയിൽ വാർത്താ സേവനം ആരംഭിക്കാനൊരുങ്ങി ഫേസ്ബുക്ക്

0
126

ഫെയ്സ്ബുക്കിൽ ഇനി വാർത്തയും വായിക്കാം. ഇന്ത്യ, യുകെ, ജർമ്മനി, ഫ്രാൻസ്, ബ്രസീൽ എന്നിവയുൾപ്പെടെ അഞ്ച് പ്രധാന രാജ്യങ്ങളിൽ ‘ഫെയ്സ്ബുക് ന്യൂസ്’ ആരംഭിക്കുന്നു. തെറ്റായ വിവരങ്ങളിൽ നിന്നും വ്യാജ വാർത്തകളിൽ നിന്നും ഗുണനിലവാരമുള്ള വാർത്താ ഉറവിടങ്ങളിലേക്ക് ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നേരത്തെ യുഎസിലും ‘ഫെയ്സ്ബുക് ന്യൂസ്’ സംവിധാനം ആരംഭിച്ചിരുന്നു.

വ്യാജവാർത്തകളുടെ വേദിയായി ഫെയ്സ്ബുക് മാറുന്നുവെന്നു ലോകവ്യാപകമായി പരാതി ഉയർന്ന ഘട്ടത്തിലാണു പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഫെയ്സ്ബുക് ഹോം പേജിൽ പുതിയതായി ‘ന്യൂസ്’ എന്ന ടാബ് വരും. ഇതിൽ ക്ലിക്ക് ചെയ്താൽ ടൈംലൈൻ പോലെ വാർത്തകൾ വായിക്കാം.

ഉപയോക്താക്കൾ വാർത്താ പേജുകളായി രജിസ്റ്റർ ചെയ്യുകയും കമ്പനിയുടെ മാർഗ്ഗനിർദ്ദേശങ്ങളും കമ്മ്യൂണിറ്റി മാനദണ്ഡങ്ങളും പാലിക്കുകയും വേണം. ഇത് തെറ്റായ വിവരങ്ങൾ പോസ്റ്റുചെയ്യാതിരിക്കാൻ സഹായിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here