ഓഹരി വില കുതിച്ചുയർന്ന് എല്‍ഐസി. റെക്കോർഡ് വിലയായി 1144 രൂപയിലേക്ക് ഓഹരി വില ഉയർന്നതോടെ കമ്ബനിയുടെ വിപണി മൂല്യം 7.24 ലക്ഷം കോടിയായി.
വിപണി മൂല്യത്തിന്റെ പട്ടികയില്‍ രാജ്യത്തിപ്പോള്‍ നാലാം സ്ഥാനമാണ് എല്‍ഐസിക്ക്. ഒന്നാം സ്ഥാനത്തുള്ള റിലയന്‍സിന് 19.5 ലക്ഷം കോടിയും രണ്ടാം സ്ഥാനത്തുള്ള ടിസിഎസിന് 15.1 ലക്ഷം കോടിയുമായി ഓഹരി മൂല്യം. തൊട്ട് പിന്നിലായി എച്ച്‌ഡിഎഫ്സി ബാങ്ക് 10.72 ലക്ഷം കോടി രൂപയുടെ മൂല്യവുമായുണ്ട്.
ഏഴ് ലക്ഷം കോടി രൂപ വിപണിമൂല്യം പിന്നിട്ട മറ്റ് കമ്ബനികള്‍ ഐസിഐസിഐ ബാങ്കും ഇൻഫോസിസുമാണ്. എല്‍ഐസിയുടെ ഓഹരി കുതിച്ചതോടെ പൊതുമേഖലയിലെ മറ്റ് ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്കും വൻ നേട്ടമുണ്ടായിരിക്കുകയാണ്. എം.കെ ഗ്ലോബലിന്റെ അനുമാന പ്രകാരം അറ്റാദായത്തില്‍ 12.2 ശതമാനം വര്‍ധനവുണ്ടാകും. ഡിസംബര്‍ പാദത്തില്‍ പ്രതീക്ഷിക്കുന്ന ലാഭം 7,108.70 കോടി രൂപയാണ്.