റിപ്പബ്ലിക് ദിനാഘോഷത്തിൽ ഒഡിഷയിൽ പരേഡ് നയിച്ചത് മലയാളി വനിത.

0
56

ഭുവനേശ്വർ: റിപ്പബ്ലിക് ദിനാഘോഷത്തിൽ ഒഡിഷയിൽ പരേഡ് നയിച്ചത് മലയാളി വനിത. 2021  ബാച്ച്  ഐ പി എസ് ഓഫീസറായ എ ബി ശിൽപ്പയാണ് പരേഡ് നയിച്ചത്. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ്. ഗവർണർ രഘുബർ ദാസ്, മുഖ്യമന്ത്രി നവീൻ പട്നായിക് അടക്കമുള്ളവർ ആഘോഷങ്ങളിൽ പങ്കെടുത്തു.

സിവിൽ സർവീസ് ലഭിച്ച് നാഷണൽ പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം ശില്‍പ്പയ്ക്ക് ഒഡിഷയിൽ നിയമനം ലഭിക്കുക ആയിരുന്നു. ജനുവരി എട്ടിനാണ് പൊലീസ് ആസ്ഥാനത്ത് എ എസ് പി ആയി ചുമതല ഏറ്റെടുത്തത്. തുടർന്നാണ് ആദ്യ റിപ്പബ്ലിക്ക് ദിനത്തിൽ തന്നെ പരേഡ് നയിക്കാനുള്ള അസുലഭ ഭാഗ്യം കൈവന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here