സ്കൂളിൽ പോകാൻ നിർബന്ധിച്ച അമ്മയെ ഒന്പതാം ക്ലാസുകാരനായ മകന്‍ കൊലപ്പെടുത്തി.

0
47

ഈറോഡ്:  സ്കൂളിൽ പോകാൻ നിർബന്ധിച്ച അമ്മയെ ഒന്പതാം ക്ലാസുകാരനായ മകന്‍ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ഈറോഡിലാണ് ദാരുണമായ സംഭവം നടന്നത്. സർക്കാർ ഉദ്യോഗസ്ഥയായ യുവതിയാണ് മരിച്ചത്. 36 വയസായിരുന്നു. സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന പതിനാലുകാരനായ മകൻ തിങ്കളാഴ്ച സ്‌കൂളിൽ പോകാൻ തയാറായില്ല. സ്കൂളിലേക്ക് പോകാനായി മകനെ അമ്മ നിര്‍ബന്ധിച്ചു. എന്നാല്‍ മകന്‍ വഴങ്ങാഞ്ഞതോടെ ശാസിച്ചു.

മകന്‍ സ്കൂളില്‍ പോകാത്ത കാര്യം അമ്മ കോയമ്പത്തൂരില്‍ ജോലി ചെയ്യുന്ന അച്ഛനെയും അറിയിച്ചു. ഇതോടെ മകന് അമ്മയോട് കടുത്ത ദേഷ്യം ആയി. വൈരാഗ്യത്തില്‍  കഴിഞ്ഞ ദിവസം മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ മകൻ സിമന്റ് കട്ട കൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി ഒരു മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here