അച്ചടക്ക നടപടിയുടെ പേരിൽ വിദ്യാർത്ഥികളുടെ മുടി മുറിച്ചു; അധ്യാപികയെ പുറത്താക്കി.

0
69

നോയിഡയിൽ അച്ചടക്ക നടപടിയുടെ പേരിൽ വിദ്യാർത്ഥികളുടെ മുടി മുറിച്ചു.
സംഭവം വിവാദമായതോടെ അധ്യാപികയെ ജോലിയിൽ നിന്നും പുറത്താക്കി. നോയിഡ സെക്റ്റർ 168 ലാണ് സംഭവം നടന്നത്. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. 12 വിദ്യാർത്ഥികളുടെ മുടിയാണ് അധ്യാപിക മുറിച്ചത്.

അസംബ്ലിക്ക് ശേഷം കത്രികയുമായി അധ്യാപിക ക്ലാസുകൾ സന്ദർശിക്കുകയും തന്റെ മുന്നിൽ കണ്ട വിദ്യാർത്ഥികളുടെ മുടി മുറിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. നിരവധി വിദ്യാർത്ഥികൾ ടോയ്‌ലറ്റിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ ഓടി ഒളിക്കാൻ ശ്രമിച്ചുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ അഡ്മിനിസ്ട്രേഷൻ ഉടൻ നടപടിസ്വീകരിച്ചതായി സ്കൂൾ ചെയർമാൻ ഹരീഷ് ചൗഹാൻ പറഞ്ഞു. അധ്യാപികയെ ഡ്യൂട്ടിയിൽ നിന്ന് പിരിച്ചുവിട്ടു. സ്‌കൂളിന് മുമ്പ് ഇത്തരമൊരു പരാതി ഉണ്ടായിട്ടില്ല. ഇതാദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഇനി ഇങ്ങനെ ആവർത്തിക്കാതിരിക്കാൻ തങ്ങൾ ശ്രദ്ധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രക്ഷിതാക്കളും സ്‌കൂൾ പ്രിൻസിപ്പലും അച്ചടക്ക ചുമതലയുള്ളവരും വ്യാഴാഴ്ച പോലീസ് സ്‌റ്റേഷനിലെത്തുകയും വിഷയം ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിച്ചുവെന്നും നോയിഡ എക്‌സ്‌പ്രസ് വേ പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ സരിത മാലിക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here