പത്തനംതിട്ട: ചോർന്നൊലിക്കുകയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടം.
മഴവെള്ളം കെട്ടിടത്തില്‍ നിന്ന് മുറിയിലേക്ക് ശക്തമായി ഒഴുക്കുകയായിരുന്നു. ഇതോടെ ആകെ പെട്ടിരിക്കുകയാണ് രോഗികളും ഡോക്ടര്‍മാരും മറ്റു ജീവനക്കാരും. കെട്ടിടം ചോര്‍ന്നൊലിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കെട്ടിടത്തില്‍ ചോർച്ചയുണ്ടായത് കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ്.
കോവിഡ് കാലത്ത് സ്ഥാപിച്ച ട്രയാജ് സെൻററിലേക്ക് പുതിയ കെട്ടിട നിർമ്മാണത്തിന്‍റെ ഭാഗമായി അത്യാഹിത വിഭാഗം മാറ്റിയിട്ടുണ്ടായിരുന്നു. ചോർന്നൊലിക്കുന്നത് ഈ കെട്ടിടമാണ്. ചോർച്ച ഉടൻ തന്നെ പരിഹരിക്കുമെന്നാണ് ആർ എം ഒ അറിയിച്ചത്.