വൈക്കം ക്ഷേത്രത്തില്‍ അന്നദാനത്തിന് ക്യൂ നിന്നവര്‍ക്ക് വൈദ്യുതാഘാതമേറ്റു.

0
63

വൈക്കം: വൈക്കത്തഷ്ടമിയോട് അനുബന്ധിച്ച്‌ പ്രാതല്‍ കഴിക്കാന്‍ ക്യൂ നിന്നവര്‍ക്ക് വൈദ്യുതാഘാതമേറ്റു. ശാരീരികാസ്വാസ്ഥ്യമുണ്ടായ തുറവൂര്‍ സ്വദേശി രവീന്ദ്രനാഥ്, തൃപ്പൂണിത്തുറ സ്വദേശി സുനിത, മൂത്തേടത്തുകാവ് സ്വദേശി ബീന, മാഞ്ഞൂര്‍ സ്വദേശി സതീദേവി എന്നിവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഊട്ടുപുരയ്ക്ക് പുറത്ത് സ്ഥാപിച്ച ബാരിക്കേഡില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന അഗ്നിരക്ഷാസേനയെത്തി കൃത്രിമ ശ്വാസോച്ഛാസം നല്‍കിയാണ് ഒരു സ്ത്രീയെ രക്ഷിച്ചത്. ബാരിക്കേഡില്‍ പിടിച്ച നിരവധി പേര്‍ക്ക് ഷോക്കേറ്റെങ്കിലും മറ്റ് അപകടമുണ്ടായില്ല. ബാരിക്കേഡിന് സമീപം താത്ക്കാലികമായിട്ട പന്തലില്‍ സ്ഥാപിച്ചിരുന്ന ഇലക്‌ട്രിക് വയറില്‍നിന്നു ഷോക്ക് ഏല്‍ക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here