തെന്നിന്ത്യന്‍ നടി തൃഷ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നതായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നടിയുടെ മാതാവ്. തൃഷ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
നടി രാഷ്ട്രീയത്തിലേക്കില്ല. പുറത്തുവന്ന റിപ്പോര്‍ട്ടുകളെല്ലാം അഭ്യൂഹങ്ങളാണ്. തൃഷയ്ക്ക് രാഷ്ട്രീയത്തില്‍ ചേരാന്‍ താല്‍പര്യമില്ലെന്നാണ് മാതാവിന്റെ പ്രതികരണം. നിലവില്‍ പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ.