അയോധ്യ: രാമക്ഷേത്രം സത്യത്തിനുള്ള സമ്മാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമി പൂജയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് സ്വപ്നസാക്ഷാത്കാരമാണ്.അവസാനിച്ചത് നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ്. ശ്രീരാമൻ ഐക്യത്തിന്റെ അടയാളമാണ്. പോരാട്ടങ്ങളിൽ പങ്കെടുത്തവരെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.