തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂരിലുള്ള അഭിഭാഷകന്റെ ഓഫീസിൽനിന്നുമാണ് ബിജുവിനെ പിടികൂടിയത്.
ഇന്ന് രാവിലെയാണ് ബിജു പൂന്തുറ സോമൻ എന്ന അഭിഭാഷകന്റെ ഓഫീസിൽ എത്തിയത്. താൻ കീഴടങ്ങാൻ പോകുന്നതായി ഇയാൾ അഭിഭാഷകനോട് പറഞ്ഞിരുന്നു. ബിജുലാൽ ഒളിവിൽ കഴിയുകയായിരുന്നു.
ബിജുലാലിന്റെ വീട്ടിലും പോലീസ് പരിശോധനകൾ നടത്തിയിരുന്നു. ബിജുവിന്റെ ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിൽ കന്പ്യൂട്ടർ ഹാർഡ് ഡിസ്കും മറ്റ് രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കേസിൽ ബിജുലാലും ഹയർസെക്കൻഡറി അധ്യാപികയായ ഭാര്യ സിനിയുമാണ് പ്രതികൾ.