അയോധ്യ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസകളുമായി അരവിന്ദ് കേജ്‌രിവാൾ

0
82

ഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണത്തിന്റെ ഭാഗമായി നടക്കുന്ന ഭൂമി പൂജയ്ക്ക് ആശംസകളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. രാജ്യത്തിന് പുതിയ ദിശാബോധം കൈവന്നുവെന്ന് കേജ്‌രിവാൾ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കേജ്‌രിവാൾ തന്റെ ആശംസകൾ അറിയിച്ചത്. ഉത്തർ പ്രദേശ് സർക്കാരിനെയും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കേജ്‌രിവാൾ അഭിനന്ദിച്ചു.

ഭഗവാൻ ശ്രീരാമൻ എല്ലാവരെയും അനുഗ്രഹിക്കുമെന്നും പട്ടിണിയും വിശപ്പും പോലെയുള്ള രാജ്യത്തെ പ്രശ്‌നങ്ങൾ അകറ്റുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ജയ് ശ്രീറാം എന്നും ജയ് ബജ്‌റംഗ്ബലി എന്നും അദ്ദേഹം തന്റെ കുറിപ്പിൽ ചേർത്തിട്ടുണ്ട്.ഇന്നാണ് അയോധ്യയിൽ രാമക്ഷേത്രത്തിനുള്ള ഭൂമി പൂജ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here