ഛത്തീസ്ഗഡിൽ കുഴിബോംബ് സ്ഫോടനം : CRPF ജവാൻ കൊല്ലപ്പെട്ടു.

0
79

ന്യൂഡെല്‍ഹി: ( 29.11.2020) ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് കോബ്ര അസിസ്റ്റന്റ് കമാന്‍ഡോ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അസിസ്റ്റന്റ് കമാന്‍ഡോ നിതിനാണ് കൊല്ലപ്പെട്ടത്. നക്‌സല്‍ ബാധിത മേഖലയില്‍ തെരച്ചിലിനിടെ ശനിയാഴ്ച വൈകീട്ടായിരുന്നു സ്‌ഫോടനം.ശനിയാഴ്ച വൈകീട്ട് താഡ്മെഡ്ല ഗ്രാമത്തില്‍ നക്സലുകള്‍ക്കായി തിരച്ചില്‍ നടത്തിയ ശേഷം സംഘം മടങ്ങുന്നതിനിടെയായിരുന്നു സ്ഫോടനം. രണ്ടു കുഴിബോംബ് സ്ഫോടനങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും പത്തുപേര്‍ക്ക് പരിക്കേറ്റതായും പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ സുന്ദര്‍രാജ് പറഞ്ഞു. എട്ടുപേരെ വിദഗ്ധ ചികിത്സക്കായി റായ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here