ഹൈദരാബാദ്: തെലുങ്ക് സിനിമാ സംവിധായകന്‍ ഗീതാ കൃഷ്ണയുടെ പരാമര്‍ശം വലിയ വിവാദമാകുന്നു. ടോളിവുഡിലെ എല്ലാ നടിമാരും കിടക്ക പങ്കിടുന്നവരാണെന്ന് അദ്ദേഹം പറയുന്നു. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് പ്രമുഖ സംവിധായകനായ ഗീതാ കൃഷ്ണ വിവാദമായ മറുപടി നല്‍കിയത്. നേരത്തെ തന്നെ തെലുങ്ക് സിനിമാ മേഖല കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ശ്രീറെഡ്ഡിയെ പോലുള്ളവര്‍ പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു. ഭൂരിഭാഗം നടിമാരും വലിയ രീതിയില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ക്ക് ടോപ് ഹീറോയിന്‍ ആവണം. അതും ചുരുങ്ങിയ കാലത്തിനുള്ളവില്‍ വേണം. അവര്‍ സംവിധായകര്‍ക്കൊപ്പം കിടക്കാന്‍ മടിയില്ലെന്നും ഗീതാ കൃഷ്ണ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടിമാര്‍ക്ക് ഇങ്ങനെ കിടക്ക പങ്കിടുന്നതിനെ കുറിച്ച് സിനിമാ മേഖലയില്‍ വലിയ വിവാദങ്ങളുണ്ട്. കടുത്ത മാനസിക സമ്മര്‍ദമാണ് നടിമാര്‍ അനുഭവിക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ശ്രീറെഡ്ഡിയെ പോലുള്ള നടിമാര്‍ ഇതിനെതിരെ രംഗത്ത് വന്നത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സിനിമയില്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് പല നടിമാരും നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ തെലുങ്ക് സിനിമാ മേഖലയില്‍ വര്‍ഷങ്ങളായി നടക്കുന്നതാണെന്ന് ഗീതാ കൃഷ്ണ പറയുന്നു. അതേസമയം നിരവധി പേര്‍ ഇത്തരം അഭിമുഖങ്ങള്‍ എടുക്കരുതെന്ന് പോലും പറയുന്നുണ്ട്. 30 വര്‍ഷത്തില്‍ ഏറെയായി തെലുങ്ക് സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു സംവിധായകന്‍ പറഞ്ഞതാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് കാരണം. 1987ല്‍ നാഗാര്‍ജുനയെ നായകനാക്കി സങ്കീര്‍ത്തന എന്ന ചിത്രം സംവിധാനം ചെയ്താണ് ടോളിവുഡില്‍ ഗീതാ കൃഷ്ണ വരവറിയിച്ചത്. ഈ പടത്തിന് മികച്ച നവാഗത ചിത്രത്തിനുള്ള നന്ദി അവാര്‍ഡും ഗീത കൃഷ്ണയ്ക്ക് ലഭിച്ചിരുന്നു. തമിഴ്-തെലുങ്ക് സിനിമാ മേഖലയിലായിരുന്നു അദ്ദേഹം സജീവമായിരുന്നത്.