മില്ലറ്റ് കൃഷിയിലൂടെ ചെറുകിട, വനിതാ കര്‍ഷകരെ സഹായിക്കും: റിലയന്‍സ് ഫൗണ്ടേഷന്‍ സിഇഒ ജഗന്നാഥ കുമാര്‍.

0
62

ചെറുധാന്യങ്ങളുടെ (മില്ലറ്റ്) കൃഷിയിലൂടെ ചെറുകിട കര്‍ഷകരെയും, വനിതാ കര്‍ഷകരെയും സഹായിക്കാന്‍ ലക്ഷ്യമിടുന്നതായി റിലയന്‍സ് ഫൗണ്ടേഷന്‍ സിഇ ഒ ജഗന്നാഥ കുമാര്‍. മില്ലറ്റ് കൃഷിക്ക് പേരുകേട്ട ഇടങ്ങളില്‍ അവ പുനഃരുജ്ജീവിപ്പിക്കാന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ശ്രമിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ചെറുധാന്യങ്ങളുടെ കൃഷിയെക്കുറിച്ചുള്ള പരിശീലനത്തെക്കുറിച്ചും നയത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുക എന്ന വിഷയത്തില്‍ ചൊവ്വാഴ്ച നടന്ന ഒരു പരിപാടിയുടെ ഭാഗമായി  സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് വിളകള്‍ക്ക് ഇളവുകള്‍ നല്‍കിയതുമൂലവും അവ കൃഷിചെയ്യാനുള്ള എളുപ്പം മൂലവും ചെറുധാന്യങ്ങള്‍ പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന ഇടങ്ങള്‍ വര്‍ഷങ്ങളായി ഗോതമ്പിനും നെല്‍ കൃഷിക്കുമായി മാറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ഗ്രാമീണ മേഖലയിൽ മാറ്റം വരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക സമൂഹങ്ങളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. കൂടുതല്‍ ബുദ്ധിമുട്ടുള്ള മേഖലകളിലാണ് ഞങ്ങള്‍ ഊന്നല്‍ കൊടുക്കുന്നത്, പ്രത്യേകിച്ച് മഴക്കെടുതി രൂക്ഷമായ സ്ഥലങ്ങളിൽ. കാരണം, ഉപജീവനം ഉള്‍പ്പടെയുള്ള വെല്ലുവിളികളെ അതിജീവിക്കുന്നതിന് കര്‍ഷക സമൂഹത്തിന് കൂടുതല്‍ പിന്തുണ ആവശ്യമുള്ളത് അത്തരം സ്ഥലങ്ങളിലാണ്”, അദ്ദേഹം പറഞ്ഞു.

“ചെറുകിട കർഷകർക്കും മാർജിനൽ കർഷകർക്കും, സ്ത്രീ കര്‍ഷകര്‍ക്കുമാണ് പ്രഥമപരിഗണന. ചെറുധാന്യ കൃഷിയിലൂടെ സുസ്ഥിരമായ ഉപജീവനമാര്‍ഗം നേടുന്നതിന് അവരെ സഹായിക്കുകയാണ് ലക്ഷ്യമിടുന്നത്. മില്ലറ്റ് കൃഷി കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നവയാണെന്ന് ഞങ്ങള്‍ ഉറപ്പാക്കും. മറ്റ് ആരോഗ്യഗണങ്ങള്‍ക്കൊപ്പം ഇവ പ്രകൃതിസൗഹൃദവുമാണ്,” കുമാര്‍ കൂട്ടിച്ചേര്‍ത്തു.

2023 അന്താരാഷ്ട്ര ചെറുധാന്യ(മില്ലറ്റ്) വര്‍ഷമായാണ് ആഘോഷിക്കപ്പെടുന്നത്. രണ്ട് മാസം നീളുന്ന മഹാ മില്ലറ്റ് മേള റിലയന്‍സ് റീട്ടെയിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഇന്ത്യയിലെ 400 റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകളില്‍ ആദ്യമായി സംഘടിപ്പിച്ച ചെറുധാന്യ ഉത്സവമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here