കണ്ണൂര്‍: കണ്ണൂരില്‍ 75 കാരിയെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. മനോഹരന്‍ എന്നയാളാണ് മട്ടന്നൂര്‍ പൊലീസിന്‍റെ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി മട്ടന്നൂർ പൊലീസ് പറഞ്ഞു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
അതേസമയം എറണാകുളം കോലഞ്ചേരിയിൽ 75 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.