സംസ്ഥാന ഹെൽത്ത് ഏജൻസിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

0
77

കരാറടിസ്ഥാനത്തിലാണ് നിയമനം. ആകെ 14 ഒഴിവുകളാണുള്ളത്. മാനേജർ (ഹോസ്പിറ്റൽ നെറ്റ്‌വർ ക്കിങ് ആൻഡ് ക്വാളിറ്റി അഷ്വറൻസ് ), ക്ലെയിംസ് കോർഡിനേറ്റർ, എക്സിക്യൂട്ടീവ് (ഐടി), റീജിയണല്‍ മെഡിക്കല്‍ ഓഡിറ്റർ, ഫീല്‍ഡ് ഓഫീസർ എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളും ശമ്പളവും ഉള്‍പ്പടേയുള്ള വിശദാംശങ്ങള്‍ താഴേ ചേർക്കുന്നത്.

മാനേജർ (ഹോസ്പിറ്റൽ നെറ്റ്‌വർ ക്കിങ് ആൻഡ് ക്വാളിറ്റി അഷ്വറൻസ് ): ഒരു ഒഴിവാണ് ഉള്ളത്. 70000 രൂപ ശമ്പളമായി ലഭിക്കും. യോഗ്യത: എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ, ഹെൽ ത്ത്കെയറിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 40 വയസ്സ് കവിയരുത്. അപേക്ഷ അയക്കേണ്ട ഇ-മെയിൽ ഐ.ഡി: state health recruitment@gmail.com

ക്ലെയിംസ് കോർഡിനേറ്റർ: ഒരു ഒഴിവാണുള്ളത്, ശമ്പളം 35000 രൂപ. യോഗ്യത: ബി ഡി എസ് /ബി എ എം എസ് /ബി എച്ച് എം എസ് . കൗൺസിൽ രജിസ്ട്രേഷൻ, ഹെൽത്ത്കെയറിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ആവശ്യമാണ്. പ്രായം: 40 അപേക്ഷ അയക്കേണ്ട ഇ-മെയിൽ shahrmedkerala@ gmail.com.

സീനിയർ അക്കൗണ്ടന്റ് : ഒഴിവ്-1. ശമ്പളം: 30,000 രൂപ. യോഗ്യത: സിഎ /സി എം എ ഇന്റർ, ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 40 വയസ്സ്, അപേക്ഷ അയക്കേണ്ട ഇ-മെയിൽ ഐ.ഡി. statehealth recruitment@gmail.com

എക്സിക്യുട്ടീവ് (ഐടി): ഒരു ഒഴിവാണ് ഈ വിഭാഗത്തിലുമുള്ളത്. 1. ശമ്പളം: 35,000 രൂപ. യോഗ്യത: ബി എസ്‌സി (കംപ്യൂട്ടർ സയൻസ്)/ ബി ഇ (കംപ്യൂട്ടർ സയൻസ്/ഐടി )/ ബി.ടെക്. (കംപ്യൂട്ടർ സയൻ സ്/ഐടി )/എംഎസ്‌സി. കംപ്യൂ ട്ടർ സയൻസ്/എംസിഎ. സർവകലാശാലാ അംഗീകൃത ഫുൾ ടൈം റെഗുലർ കോഴ്‌സ്/തത്തുല്യം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 40 വയസ്സ്. അപേക്ഷ അയക്കേണ്ട ഇ-മെയിൽ ഐ.ഡി: shahrmedkerala@gmail.com

റീജിയണല്‍ മെഡിക്കല്‍ ഓറ്റർ: ഒഴിവ്- 2. ശമ്പളം: 60000 രൂപ. യോഗ്യത: എം ബി ബിഎസ്, ടി സി എംസി രജിസ്ട്രേഷൻ, ഹെൽ ത്ത്കെയറിൽ മൂന്നുവർഷത്തെ പ്ര വൃത്തിപരിചയം. പ്രായം 40 വയസ്സ്. അപേക്ഷ അയക്കേണ്ട ഇ-മെയിൽ ഐ.ഡി. shahrmedkerala@gmail. com. ഫീൽഡ് ഓഫീസർ: ഒഴിവ്-8. ശമ്പളം: 30,000 രൂപ. യോഗ്യത: ബിഎസ്‌സി നഴ്‌സിങ്, കേരള നഴ്‌സിങ് കൗൺസിൽ രജിസ്ട്രേഷൻ, ഹെൽത്ത് കെയറിൽ മൂന്നുവർഷത്തെ പ്രവൃത്തിപ രിചയം. പ്രായം: 40. അപേക്ഷ അയക്കേണ്ട ഇ-മെയിൽ ഐ.ഡി. shahrmedkerala@gmail.com.

LEAVE A REPLY

Please enter your comment!
Please enter your name here