പാറ്റ്ന: നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ട് നൽകി ബിഹാർ സർക്കാർ. സുശാന്തിന്റെ മരണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്തു. നേരത്തെ സുശാന്തിന്റെ അച്ഛൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ 14 നാണു ബാ ന്ദ്രയിലെ വസതിയിൽ സുശാന്ത് സിംഗിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.മാനസികനില അതിവേഗം മാറിമറിയുന്ന ബൈപോളാർ ഡിസോർഡറിനു സുശാന്ത് ചികിത്സ തേടിയിരുന്നതായി മുംബൈ പോലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മാനസിക പ്രശ്നത്തിനു ചികിത്സ തേടുകയും മരുന്നു കഴിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.