മസ്‍കത്ത്: അറേബ്യന്‍ ഗള്‍ഫില്‍ തിങ്കളാഴ്ച വൈകുന്നേരം ഭൂചലമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഒമാന്‍ സമയം വൈകുന്നേരം 3.37നാനു ഉണ്ടായതെന്ന് ഒമാനില്‍ സൂല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇറാന് തെക്ക് ഭാഗത്തായി ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിലെ ഖസബില്‍ നിന്ന് 388 കിലോമീറ്റര്‍ അകലെയാണ് ഭൂചനമുണ്ടായതെന്ന് സര്‍വകലാശാല പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.