ഡൽഹി : ഇന്ത്യ വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ഒഡീഷയിലെ ഭുവനേശ്വറിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ് യു എം ആശുപത്രിയില്‍ ആരംഭിച്ചു. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരീക്ഷണം.
ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ‘കൊവാക്സിന്‍’ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനായി പ്രത്യേക ലാബും ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ‘പ്രിവന്റീവ് ആന്‍ഡ് തെറാപ്യൂട്ടിക് ക്ലിനിക്കല്‍ ട്രയല്‍ യൂണിറ്റ്’ എന്നാണ് ഈ പ്രത്യേക ലാബിന്റെ പേര്. ഐസിഎംആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെകും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എന്‍ഐവി) സംയുക്തമായാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്.