മിസോറാമില്‍ വോട്ടെണ്ണല്‍ ഡിസംബര്‍ നാലിന്

0
70

ഡിസംബര്‍ 4 ന് ഫലം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നേരത്തെ ഡിസംബര്‍ 3 ഞായറാഴ്ച വോട്ടെണ്ണല്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വോട്ടെടുപ്പിന് മുമ്പ് തന്നെ മിസോറാമിലെ വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഏകകണ്ഠമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

ഞായറാഴ്ച ക്രിസ്തുമത വിശ്വാസികളുടെ പുണ്യദിനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. ക്രിസ്ത്യന്‍ സമുദായത്തിന് ആധിപത്യമുള്ള സംസ്ഥാനമായ മിസോറാമിലെ വോട്ടെണ്ണല്‍ തീയതി ഞായറാഴ്ചയാകുന്നത് ബുദ്ധിമുട്ടാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇതിനെ ബിജെപിയും കോണ്‍ഗ്രസും ഭരണകക്ഷിയായ എംഎന്‍എഫും ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ചു. ഇതിനിടെ വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി.

ഈ കത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും എന്‍ജിഒകളുടെയും പ്രസിഡന്റുമാരുടെ ഒപ്പും ഉണ്ടായിരുന്നു.ഞായറാഴ്ച മിസോറാമില്‍ ഔദ്യോഗിക പരിപാടികളൊന്നും സംഘടിപ്പിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. ഭരണകക്ഷിയായ എംഎന്‍എഫ്, ബിജെപി, കോണ്‍ഗ്രസ്, സോറം പീപ്പിള്‍സ് മൂവ്മെന്റ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളാണ് കത്തയച്ചത്.സംസ്ഥാനത്തെ പ്രമുഖ സഭകളുടെ കൂട്ടായ്മയായ മിസോറം കൊഹ്റാന്‍ ഹ്രുതുട്ട് കമ്മിറ്റിയും (എംകെഎച്ച്സി) വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here