ചെന്നൈ: രാജാപാളയം എംഎൽഎ തങ്കപാണ്ഡ്യനാണ് കൊവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ മന്ത്രിമാർ ഉൾപ്പടെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച എംഎൽഎമാരുടെ എണ്ണം 17 ആയി.
മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനമാണ് തമിഴ്നാട്. 175678 പേർക്കാണ് ഇതുവരെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 4985 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവിടെ കൊവിഡ് മരണം 2551 ആയതായാണ് ഇന്നലത്തെ റിപ്പോർട്ട്. ചെന്നൈയിൽ മാത്രം രോഗ ബാധിതർ 87000 കടന്നു.