തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത്‌കേസിൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ഗുരുതര ആരോപണവുമായി ആർഎസ്പി നേതാവും കൊല്ലം എംപിയുമായ എൻ കെ പ്രേമചന്ദ്രൻ. മുഖ്യമന്ത്രിയുടെ ഐടി വകുപ്പ് ഫെല്ലോയായ അരുൺ ബാലചന്ദ്രനുമായി ഡിജിപിക്ക് ബന്ധമുണ്ടെന്നും എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു.
ലോക്നാഥ് ബെഹ്റയുടെ സ്വകാര്യ മൊബൈൽ ഫോൺ കോൾ റെക്കോർഡുകൾ പരിശോധിക്കാൻ മുഖ്യമന്ത്രി തയ്യാറാണോയെന്നും എൻ കെ പ്രേമചന്ദ്രൻ ചോദിച്ചു.ശിവശങ്കർ നടത്തിയതിനേക്കാൾ ഗുരുതരമായ ചട്ടലംഘനമാണ് ഡിജിപി ബെഹ്റ നടത്തിയതെന്നും പറഞ്ഞു.
റേഷൻ കടകളിലെ ഇ – പോസ് മെഷിൻ സ്ഥാപിക്കാനുള്ള ടെണ്ടറിൽ പൊതുമേഖല സ്ഥാപനമായ പാലക്കാട് ഐടിഐയെ ഒഴിവാക്കി വിഷൻ ടെക്കിന് കരാർ നൽകിയതിലും ഗുരുതര അഴിമതിയുണ്ടെന്ന് എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു.