കൊല്ലം: ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ തൂങ്ങിമരിച്ചു. ആയൂർ ഇളമാട് അമ്പലമുക്ക് സുനിൽ ഭവനിൽ ഗ്രേസി (62) ആണ് മരിച്ചത്. രാവിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു.ആയൂരിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർ നടത്തുന്ന ക്ലിനിക്കിൽ ഗ്രേസി ചികിത്സയ്‍ക്കെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവരെ ഹോം ക്വാറന്‍റീനിലാക്കിയത്.
ഇരുനില വീടിന്‍റെ മുകൾ നിലയിൽ മറ്റു ബന്ധുക്കളും താഴത്തെ നിലയില്‍ ഗ്രേസിയുമാണ് താമസിച്ചിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം മൂന്ന് പേരാണ് ആത്മഹത്യ ചെയ്തത്.