കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ ഒരാളെക്കൂടി കസ്റ്റംസ് അറസ്റ്റു ചെയ്തു. മലപ്പുറം മഞ്ചേരി സ്വദേശി പുളിക്കുന്നത്ത് വീട്ടില്‍ ഹംസാത് അബ്ദുള്‍ സലാം ആണ് അറസ്റ്റിലായത്.ഇയാളെ ഇന്ന് കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യും.