റഷ്യൻ വാക്സിൻ പരീക്ഷണം ഇന്ത്യയിൽ ഉടനില്ല

0
105

മോസ്കോ: ഇന്ത്യയില്‍ നടത്താനിരുന്ന റഷ്യയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തിരിച്ചടി. ഇന്ത്യയില്‍ ഡോ. റെഡ്ഡീസ് ലാബുമായി ചേര്‍ന്ന് സ്പുട്നിക് 5ന്റെ പരീക്ഷണത്തിന് നല്‍കിയിരുന്ന നിര്‍ദേശമാണ് ഡിസിജിഐ പിന്‍വലിച്ചിട്ടുള്ളത്. ആദ്യം ചെറിയ തോതില്‍ മരുന്ന് പരീക്ഷണം നടത്താനാണ് കമ്ബനിയോട് ഡ്രഗ് കണ്‍ട്രോളര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മരുന്ന് പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് വാക്സിന്‍ പുറത്തിറക്കാനുള്ള റഷ്യയുടെ നീക്കങ്ങള്‍ക്കാണ് തിരിച്ചടിയായിട്ടുള്ളത്.സ്പുട്നിക് 5 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താനുള്ള മരുന്ന് കമ്ബനിയായ ഡോ.സ്പുട്നിക് 5 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താനുള്ള മരുന്ന് കമ്ബനിയായ ഡോ.സ്പുട്നിക് 5 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താനുള്ള മരുന്ന് കമ്ബനിയായ ഡോ.റെഡ്ഡിയുടെ പ്രമേയമാണ് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ നിരസിച്ചിട്ടുള്ളത്. ആദ്യഘട്ട പരീക്ഷണം ചെറിയ ഒരു സംഘത്തിലാണ് നടത്തിയത്. സെപ്തംബര്‍ ഒന്ന് മുതല്‍ റഷ്യയില്‍ മൂന്നാംഘട്ട മരുന്ന് പരീക്ഷണം നടന്നുവരികയാണ്. 40000 പേരിലാണ് മരുന്ന് കുത്തിവെയ്ക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് വാക്സിന്റെ പരീക്ഷണം നടത്തുന്നതിന് കമ്ബനി ഡ്രഗ് കണ്‍ട്രോളറുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആവശ്യകതകളും പാലിക്കണമെന്നാണ് വിദഗ്ധ സമിതി ചൂണ്ടിക്കാണിക്കുന്നത്. വലിയ തോതിലുള്ള പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതിന് മുമ്ബായി ചെറിയൊരു സംഘത്തില്‍ മരുന്ന് പരീക്ഷിക്കാനാണ് ഡോ. റെഡ്ഡീസ് ലാബിന് ലഭിച്ചിട്ടുള്ള നിര്‍ദേശം.വിദേശത്ത് നടത്തുന്ന ആദ്യഘട്ട പഠനങ്ങളില്‍ നിന്നുള്ള സുരക്ഷയും രോഗപ്രതിരോധം സംബന്ധിച്ച വിവരങ്ങളും അനുസരിച്ച്‌ ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായവരില്‍ ഫലം പ്രകടമല്ലെന്നാണ് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ലോകത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി പല രാജ്യങ്ങളും വാക്സിന്‍ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും റഷ്യയുടെ വാക്സിനാണ് ആദ്യം ഡ്രഗ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചിട്ടുള്ളത്.

 

നീക്കം നിര്‍ണ്ണായകം

 

കൊവിഡ് വാക്സിന്‍ മനുഷ്യരില്‍ എത്രത്തോളം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാകുന്നതിന് മുമ്ബ് തന്നെ വാക്സിന്‍ പുറത്തിറക്കാനുള്ള റഷ്യയുടെ നീക്കത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യയുടെ തീരുമാനം. കൊവിഡ് വ്യാപനത്തില്‍ രണ്ടാമത് നില്‍ക്കുന്ന ഇന്ത്യയില്‍ കൊവിഡ് വാക്സിന് അംഗീകാരം നേടാനുള്ള റഷ്യയുടെ നീക്കങ്ങള്‍ക്കും ഇത് തിരിച്ചടിയായിട്ടുണ്ട്. കുറച്ച്‌ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയെ മറികടക്കുമെന്നാണ് കരുതുന്നത്.റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് സ്പുട്നിക് 5 വാക്സിന്റെ മാര്‍ക്കറ്റിംഗിന്റെ ചുമതല. ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിനും മരുന്ന് വിതരണം ചെയ്യുന്നതിനുമായി കഴിഞ്ഞ മാസമാണ് ഡോ. റെഡ്ഡീസ് ലാബ് ഇന്ത്യയുമായുള്ള പങ്കാളിത്തം ഉറപ്പാക്കുന്നത്. ലോകത്ത് കൊവിഡ് വാക്സിന് ഡ്രഗ് റെഗുലേറ്ററുടെ അനുമതി നല്‍കിയ ആദ്യത്തെ രാജ്യം റഷ്യയാണ്. എന്നാല്‍ വന്‍തോതിലുള്ള മരുന്ന് പരീക്ഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്ബായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ മരുന്നിന്റെ സുരക്ഷ സംബന്ധിച്ച്‌ ഡോക്ടര്‍മാരും ഗവേഷകരും ആശങ്ക പങ്കുവെച്ചിട്ടുണ്ട്. മരുന്ന് പരീക്ഷണത്തിനുള്ള നിര്‍ദേശം ഡ്രഗ് കണ്‍ട്രോളര്‍ പിന്‍വലിച്ചത് സംബന്ധിച്ച്‌ ആര്‍ഡിഐഫില്‍ നിന്നോ ഡോ. റെഡ്ഡീസ് ലാബില്‍ നിന്നോ ഉള്ള പ്രതികരണം ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here