പൊൻമുടി ഡാം തുറന്നു.

0
199

ടിമാലി: പൊൻമുടി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാൻ ഷട്ടറുകള്‍ തുറന്ന് ജലം പന്നിയാര്‍ പുഴയിലേക്ക് തുറന്നുവിട്ടു.

സെക്കൻഡില്‍ 130 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ജലനിരപ്പ് 707.30 മീറ്റര്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. 707.75 മീറ്ററാണ് പരമാവധി സംഭരണ ശേഷി. പന്നിയാര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

മൂന്ന് ഷട്ടര്‍ 60 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ മൂന്നുദിവസമായി കനത്ത മഴയാണ് പെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here