ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ടോസ് ഭാഗ്യം ഇന്ത്യക്ക്. നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ന്യൂസിലാന്‍ഡും കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും സെമിയില്‍ കാലിടറിയ ഇന്ത്യ ഇത്തവണ ഇതിനു പ്രായശ്ചിത്തം ചെയ്യാമെന്ന ശുഭപ്രതീക്ഷയിലാണ്.
2019ലെ കഴിഞ്ഞ ലോകപ്പ് സെമി ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇന്നത്ത മല്‍സരം. അന്നു ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നടന്ന സെമിയില്‍ ഇന്ത്യയെ 18 റണ്‍സിനു വീഴ്ത്തി ന്യൂസിലാന്‍ഡ് ഫൈനലിലേക്കു മുന്നേറുകയായിരുന്നു. അന്നത്തെ പരാജയത്തിനു ഇത്തവണ സ്വന്തം കാണികള്‍ക്കു മുന്നില്‍ കണക്കുതീര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.
ഇന്ത്യ-
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ന്യൂസിലാന്‍ഡ്-
ഡെവന്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടോം ലാതം (വിക്കറ്റ് കീപ്പര്‍), മാര്‍ക്ക് ചാപ്പ്മാന്‍, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍.