യൂറോപ്പിലെ തന്നെ രണ്ട് ഫുട്ബോള്‍ പവര്‍ ഹൌസുകളായ ലിവര്‍പ്പൂള്‍ മാഞ്ചെസ്റ്റര്‍ സിറ്റി ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് പത്ത് മണിക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ലീഗ് പോയിന്‍റ് പട്ടികയില്‍ ലിവര്‍പ്പൂള്‍ രണ്ടാം സ്ഥാനത്തും മാഞ്ചെസ്റ്റര്‍ സിറ്റി പത്താം സ്ഥാനത്തുമാണ്.എന്നാല്‍ ഇരുവരും തുല്യശക്തികള്‍ ആണെന്നും ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്ബോള്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നതും സ്വഭാവികം.സിറ്റിയുടെ ഹോം ഗ്രൌണ്ടില്‍ ആണ് മല്‍സരം നടക്കുന്നത്.ഇരുവരും തമ്മില്‍ ഉള്ള വിത്യാസം അഞ്ച് പോയിന്‍റ് മാത്രമാണ്.ഒരു വിജയം നേടി എട്ട് പോയിന്‍റ് അകലം പാലിക്കാന്‍ ലിവര്‍പ്പൂള്‍ ആഗ്രഹിക്കുമ്ബോള്‍ എങ്ങനെയും വിജയം നേടി രണ്ട് പോയിന്‍റ് ആക്കി അകലം ചുരുക്കാന്‍ ആണ് സിറ്റി ശ്രമിക്കുക.രണ്ട് ഫുട്ബോള്‍ ചാണക്യന്‍മാരായ പെപ് ഗാര്‍ഡിയോളയും യൂര്‍ഗന്‍ ക്ലോപ്പും പരസ്പരം ഏറ്റുമുട്ടുന്നു എന്ന സവിശേഷതയും ഈ മല്‍സരത്തിന് ഉണ്ട്.